Friday, 29 July 2011


ഒരു ആത്മഹത്യ കുറിപ്പ് ....
സുഹുതെ,
നിങ്ങള്‍ ഇത് വായിഇക്കുന്ന നിമിഷം ഞാന്‍ ഈ ഭൂലോകതുണ്ടാകുമോ എന്ന് അറിയില്ല ..കഴിഞ്ഞ 6 വര്‍ഷമായി ഇതു നിമിഷവും സംഭവിക്കാം എന്ന് ഈ ദുനിയാവ് മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈയുള്ളവന്‍റെ മരണത്തിനു (ആത്മഹത്യക്ക് )ഒരു വിശദീകരണം നല്‍കുക എന്ന ഒറ്റ ദുരുധേഷമേ ഈ കത്തി നുള്ള് . ഇത് എന്റെ മൂന്നാമത്തെ ആത്മഹത്യാ ശ്രമം ആണ് . ഒന്നാമത്തെ ശ്രമം 6 വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു .സംഗതി കുറച്ചു ഫ്ലാഷ് ബാക്ക് ആണ് .പെണ്ണ് കാണാന്‍ പോയ ദിവസം തന്നെ ബാങ്ക് ബാലന്‍സും പുതിയ വീടിന്റെ എസ്ടിമെടും തിരക്കിയ പ്രതിശ്രുത അമ്മായി അപ്പനോടും പ്രതിശ്രുത വധു വിരൂപന്ഗിയോടും സുലാന്‍ പറഞ്ഞു ഇറങ്ങി ....വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഉള്ള ആ മഹത്തായ പെണ്ണ് കാണല്‍ ചടങ്ങിനു വിരൂപങ്ങി തന്ന കണ്ണന്‍ ദേവന്‍ ചായയോടെ ഫുള്‍ സ്റ്റോപ്പ്‌ ഇട്ടു .
എന്റെ ബാല്യകാല സഖിയും മുറപ്പെന്നുമായ കൊമാലാംഗി യെ കെട്ടാനുള്ള തീരുമാനം ഞാന്‍ ഉറക്കെ പ്രസ്താവിച്ചു ....അവളുടെ വീട്ടിലെ കുറഞ്ഞ സാമ്പത്തിക അവസ്ഥയും ഒന്നാം ഘട്ടത്തിലെ വില്ലന്മാരായി .... കുടുംബത്തില്‍ കുഴിയില്‍ കാലും നീട്ടി ഇരുന്ന സകല പുരാവസ്തുക്കളും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി ..." അവന്‍ ഇത് എന്ത് കണ്ടോണ്ടാ ??? നീയും അവളും കൂടി ആയിക്കൊലനം " എന്നിങ്ങനെ മഹത് വചനങ്ങള്‍ മുഴങ്ങി കേട്ട് തുടങ്ങി .അവസാനം നിര്‍ബന്ധത്തിനു വഴങ്ങി വീട്ടുകാര്‍ എന്റെയും അവളുടെയും ലയും ഗുവും കൊണ്ട് ശ്രീമാന്‍ ശശി കണിയാരെ സമീപിച്ചു .. കുജനില്‍ ചന്ദ്രനും ചായക്കടയില്‍ ശനിയും ഇരിക്കുന്നത് കാരണം സംഗതി നടപ്പില്ല .. നടന്നാല്‍ അകാല മൃത്യു , സന്ദാന ദുഃഖം എന്നിങ്ങനെ ഒരുപാട് ഓഫറുകള്‍ ശനിയുടെ വകയായിട്ടുന്ദ് ....കാര്യങ്ങള്‍ കണ്ണുനീരിന്റെ വഴിക്ക് നീങ്ങി ... സീരിയലില്‍ മാനസപുത്രി കരയുന്നതിലും കടുപ്പത്തില്‍ വീട്ടിലെ സ്ത്രീജനങ്ങള്‍ കരഞ്ഞു പൊടിച്ചു. ഏതെങ്കിലും ഒരു താടകയുടെ കൂടെ ഒരു സംവത്സരം ജീവിക്കുന്നതിലും നല്ലത് എന്റെ കൊമാലാങ്ങിയോടു കൂടി അഞ്ചു ദിവസം ജീവിച്ചിട്ട് മരിക്കുന്നതാണെന്ന് ഞാന്‍ തീരുമാനിച്ചു . ചുവന്ന രിബ്ബന്‍ ഉള്ള ഫയലുകളുടെയും പത്തു പന്ത്രണ്ടു ചിലന്തികളുടെയും സാന്നിധ്യത്തില്‍ കുണ്ടാമാണ്ടിക്കര രേഗിസ്ട്രാര്‍ ഓഫീസില്‍ വെച്ച് അവളെ ഞാന്‍ കെട്ടി .(അറിഞ്ഞു കൊണ്ട് മറിക്കാന പോ കുന്നതാനല്ലോ ആത്മഹത്യ , അപ്പൊ ഇതാണ് എന്റെ ഒന്നാമത്തെ ആത്മഹത്യാ ശ്രമം അഥവാ വിവാഹം )

നിഷേധി , ആഹ്ങ്ങാരി എന്നിങ്ങനെയുള്ള പ്രശംസാ പത്രികകളോടെവീട്ടില്‍ നിന്ന് അടിച്ചു പുറത്താക്കി ... ഇപ്പോള്‍ വാടകക്കെടുത്ത ഒരു കൊച്ചു വീട്ടില്‍ 2 ശ്രീമാന്‍ shaniരൂപയുടെ റേഷനരിയും തിന്നു ഞങ്ങള്‍ ജീവിച്ചു വരുന്നു .ലഗ്നാധി പാതി ചന്ദ്രന്‍ ലീവ് എടുത്തു പോയ ദിവസം അത് സംഭവിച്ചു .. ഞാന്‍ ഒരു അച്ഛന്‍ ആകാന്‍ പോകുന്നു എന്ന വാര്‍ത്ത അവള്‍ പറഞ്ഞു .. സന്തോഷം .... കഷ്ടപ്പാടിന്റെ 10 മാസങ്ങള്‍ക്കൊടുവില്‍ അവള്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി ..(അന്ന് ശനിയും ഏതോ മലയാളി മംഗയുടെ കല്യാണം മുടക്കാന്‍ പോയിരിക്കണം ) എന്ധായാലും കൊള്ളാം ഡബിള്‍ ധമാക ... വീട്ടുകാര്‍ തിരക്കി വന്നു ഏറ്റെടുത്തു ..... ഒന്ന് കൂടി സന്ദോഷം ....
അങ്ങിനെ ഇരിക്കെ രണ്ടാമത്തെ അത്യാഹിതം ..ജോലിയും കഴിഞ്ഞു തിരിച്ചു വരുന്ന വഴി കേരള സര്‍ക്കാര്‍ റോഡില്‍ ഉള്ള കുഴിയില്‍ സൈക്കിള്‍ ഒന്ന് വീണു ...കയില്‍ കുറച്ചു മുറിവും ചെറിയൊരു സന്ധിവേടനയിലും പ്രശ്നം ഒതുങ്ങി . ഇതിന്റെ ഉത്തരവാദവും ലഗ്നാല്‍ നിന്ന ശനിയുടെ മണ്ടക്ക് വീണു .കുറച്ചു പഴി ഈയുള്ളവനും കിട്ടി ...:" നിന്നോട് അന്നേ പറഞ്ഞതാണ് """ആയുസ്സിന്റെ ബലം കൊണ്ടാണ് രക്ഷപെട്ടത് " വഴിപാടുകള്‍ പലതു കഴിഞ്ഞു .ശശി കണിയാരുടെ നിര്‍ദേശ പ്രകാരം പരദേവത ക്ഷേത്രത്തില്‍ 101 ശയന്‍ പ്രദിക്ഷിണം .(ഉള്ള തൊലിയും കൂടി പോയി ). വീട്ടുകാര്‍ അയച്ച കത്തിന് മറുപടി ആയി സുനദന്‍ അജ്ഞാതന്‍ ടി വി പരിപാടിയിലൂടെ ചെട്ടുകാല്‍ രാമകൃഷ്ണന്‍ കാല്‍ മുക്ര ഇടുന്ന ശബ്ദത്തില്‍ പരിഹാരം നിര്‍ദേശിച്ചു .അങ്ങിനെ എന്റെ രണ്ടാമത്തെ അപകടം (അഥവാ വീട്ടുകാര്‍ പറയും പോലെ "അറിഞ്ഞു കൊണ്ട് വരുത്തി വെച്ച " അഥവാ രണ്ടാമത്തെ ആത്മഹത്യ ശ്രമം )

എനിക്ക് ശ്രീ പപ്പനാവന്റെ മണ്ണില്‍ (തിരോന്തോരത്ത് )ഒരു ജോലി കിട്ടിയിട്ടുണ്ട് ..നാളെ ഞാന്‍ ജോയിന്‍ ചെയ്യാന്‍ പോകുകയാണ് ... ആദ്യമായിട്ട് പട്ടണത്തില്‍ വരികയാണ് .. ഞാന്‍ സ്ഥലം ഒക്കെ നടന്നു കണ്ടു .. ശിവനെ ....ഓടയില്‍ വീഴാഞ്ഞത് ഭാഗ്യം ...ഈ നിരത്തിലൂടെ നാളെ മുതല്‍ ഞാന്‍ നടക്കണം ...അല്‍പ്പം പൂഴിമണ്ണും കുറച്ചു ചല്ലിയും മേമ്പൊടിക്ക് ലേശം ടാറും ഇട്ടു മലയാള മനോരമ പേപ്പര്‍ കൊണ്ട് കുഴി അടച്ച നിരത്തുകളിലൂടെ ആന വണ്ടി കല്‍ ചീരിപ്പയുന്നു ... അതിലെതെങ്ങിലും ഒന്ന് നിയന്ത്രണം തെറ്റി എന്നെ ഇടിച്ചു കൊന്നാല്‍ , പി ഡബ്ല്യു ഡി എലിമീശ വണ്ണത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഏതെങ്കിലും സ്ലാബ് പൊട്ടി ഓടയില്‍ വീണു ഞാന്‍ മരിച്ചാല്‍ .....തമ്ബാന്നൂരിലെ മഴവെള്ളത്തില്‍ ഞാന്‍ മുങ്ങി മരിച്ചാല്‍..,..... എന്റെ മരണത്തിനു ഈ ദുനിയാവില്‍ ആരും ഉത്തരവാദികള്‍ അല്ല . ഇതൊന്നും അറിയാതെ പ്രപഞ്ചത്തിന്റെ ഒരു കോണില്‍ വെറുതെ കറങ്ങുന്ന ചന്ദ്രനേയും ശനിയേയും നിങ്ങള്‍ വെറുതെ വിട്ടേക്കണം ... തൊട്ടതിനും പിടിച്ചതിനും എല്ലാം പാവം അന്തോനിയെക്കൊണ്ട് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി വെറുതെ അന്വേഷനക്കംമിഷനെ വെപ്പിച്ചു ... തിരുവന്ന്തപുരതുണ്ടായ കത്രീന കൊടുംകാറ്റില്‍ ആണ് ഞാന്‍ ഓടയില്‍ വീനതെന്നൊരു റിപ്പോര്‍ട്ടും ..... അങ്ങിനെ ഒന്നും വേണ്ട .....എന്റെ മരണത്തിനു ഞാന്‍ മാത്രമാണ് ഉത്തരവാദി.ഇനി അഥവാ ചൊവ്വ യും ശനിയും വ്യാഴവും കൂടി 2012 ഇല്‍ കൂട്ടി ഇടിച്ചു കതിപ്പോയാലും അത് എന്റെ മരണത്തില്‍ മനം നോന്തല്ല, എന്റെ പ്രാകും അല്ല , മറിച്ച് കേരളക്കരയില്‍ പുര നിറഞ്ഞു നില്‍ക്കുന്ന സഹോദരിമാരുടെ വീട്ടുകാരുടെ "കല്യാണം മുടക്കികള്‍ "എന്ന വിളിയില്‍ മനം നൊന്താണ് ...
അപ്പൊ എല്ലാവരെയും ഇഡലിയും സാമ്പാറും തിന്നാന്‍ ക്ഷണിച്ചു കൊണ്ട് ഈ കത്ത് ചുരുക്കുന്നു ....

സ്നേഹപൂര്‍വ്വം പ്രതിശ്രുത പരേതന്‍
നിഷേധികുമാര്‍
(ഒപ്പ് -) .